KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളം രണ്ടാമത്‌

ന്യൂഡൽഹി: കേന്ദ്ര വിഭ്യഭ്യാസമന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളം രണ്ടാമത്‌. പ്രചസ്ത-3 കാറ്റഗറിയിൽ 609.7 പോയിന്റാണ്‌ സംസ്ഥാനം നേടിയത്‌. കഴിഞ്ഞവർഷം ഒന്നാമതായിരുന്നു.

20 വിഭാഗമാക്കി തിരിച്ചാണ്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പോയിന്റ്‌ നിശ്ചയിക്കുക. ദക്ഷ് (941- 1000 പോയിന്റ്‌), ഉത്കർഷ് (881- 940), അതി ഉത്തം (821-880), ഉത്തം (761– 820), പ്രചേസ്ത -1 (701-760), പ്രചേസ്ത -2 (641– 700), പ്രചേസ്ത- 3 (581– 640), ആകാൻഷി- 1 (521- 580), ആകാൻഷി -2 (461-520), ആകാൻഷി -3 (401- 460) എന്നിങ്ങനെയാണ് ഗ്രേഡുകൾ. എന്നാൽ, ആദ്യ അഞ്ചുഗ്രേഡിൽ ഒരു സംസ്ഥാനവുമില്ല.

ആറാം വിഭാഗത്തിലെ പട്ടികയിൽ ഒന്നാമത്‌ ചണ്ഡീഗഢും പഞ്ചാബുമാണ്‌. പ്രചേസ്ത- 3 വിഭാഗത്തിൽ കേരളത്തിനൊപ്പം ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, പുതുച്ചേരി, തമിഴ്‌നാട് എന്നിവയും രണ്ടാംസ്ഥാനത്തെത്തി. 458.5 പോയന്റ് നേടിയ അരുണാചൽ പ്രദേശാണ്‌ പട്ടികയിൽ ഏറ്റവും പിന്നിൽ.

Advertisements

 

Share news