കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി കൊയിലാണ്ടി മേഖലയുടെ വാർഷിക ജനറൽബോഡി

കൊയിലാണ്ടി: കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി കൊയിലാണ്ടി മേഖലയുടെ വാർഷിക ജനറൽബോഡി യോഗം കൊയിലാണ്ടി സി എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ ഗുരുതുല്യർക്ക് സ്നേഹാദരം എന്ന പേരിൽ സമുദായത്തിലെ 70 വയസ്സ് തികഞ്ഞ മുഴുവൻ ആളുകളെയും ആദരിച്ചു.

കൂടാതെ ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ ശ്രീ ശിവദാസ് ചേമഞ്ചേരിയേയും, ചെണ്ടയിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീ കലാമണ്ഡലം ഹരി ഘോഷി നെയും, കേരള ഫോക് ലോർ അക്കാഡമി അവാർഡ് നേടിയവരെയും സിനിമ പിന്നണി ഗായികയായ ആര്യ നന്ദ കീഴരിയൂരിനെയും, വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെയും മറ്റു കലാകാരന്മാരെയും ആദരിച്ചു.


ഉമേഷ് മുണ്ടോത്ത് അധ്യക്ഷത വഹിച്ചു. സന്തോഷ് ഏറാമല, വേലായുധൻ കീഴരിയൂർ, പുഷ്പരാജ് കോഴിക്കോട്, രതി ചേളന്നൂർ എന്നിവർ സംസാരിച്ചു. ശ്രീധരൻ എളശ്ശേരി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി രജീഷ് ഉള്ളൂർ സ്വാഗതവും സുലോചന കരുണൻ നന്ദിയും പറഞ്ഞു.


