പേരാമ്പ്രയിലെ പ്രമുഖ ഇഎന്‍ടി വിദഗ്ദനും ജനകീയ ഡോക്ടറുമായ കനോത്ത് ബാലന് അടിയോടി (82) അന്തരിച്ചു
.
പേരാമ്പ്ര: പേരാമ്പ്രയിലെ പ്രമുഖ ഇഎന്‍ടി വിദഗ്ദനും ജനകീയ ഡോക്ടറുമായ കെ ജി സദനത്തിൽ കനോത്ത് ഡോ. ബാലന് അടിയോടി (82) അന്തരിച്ചു. ദീര്‍ഘകാലം പേരാമ്പ്ര ശങ്കര്‍ ക്ലിനിക്കില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ എം എ പേരാമ്പ്ര ഭാരവാഹി, കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ഭാരവാഹി, പേരാമ്പ്ര ലയണ്‍സ് ക്ലബ് ചാര്‍ട്ടര്‍ മെമ്പര്‍, ഭാരവാഹി, പൊന്‍പറ ഹില്‍സ് സ്ഥാപകാ അംഗം, പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ക്കാംരം: ഞായറാഴ്ച കൂത്താളി കനോത്ത് വീട്ടുവളപ്പില്‍. ഭാര്യ തങ്കം. മക്കള്‍ ഡോ. മഹേഷ് ( മെഡിക്കല്‍ ഓഫീസര്‍ കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം), ജയകൃഷ്ണന്.(എഞ്ചിനിയര്‍ യു എസ് എ) , ഡോ . ജയലക്ഷമി (കാനഡ). മരുമക്കള്‍ സുദീപ (കോഴിക്കോട്), അഞ്ജുശ്രീ കരുവണ്ണൂര്‍ (യു എസ് എ) , രഘുനാഥ് എറണാകുളം (കാനഡ). സഹോദരക്കള്‍.പ്രഭാകരന് അടിയോടി, പത്മാവതി അമ്മ, ദേവി അമ്മ, തങ്കം അമ്മ, നിര്‍മ്മല അമ്മ, പരേതനായ ശ്രീധരന് അടിയോടി.




