KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം 20ന് ആരംഭിച്ച് 27ന് സമാപിക്കും

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവ ചടങ്ങുകൾ 2022 ഡിസംബർ 20ന് ആരംഭിച്ച് 27 ന് സമാപിക്കും. 22നാണ് കൊടിയേറ്റം നടക്കുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദ്രവ്യ കലശാഭിഷേകത്തോടെയാണ് മഹോത്സവത്തിന് തുടക്കമാവുക.
ഡിസംബർ 20 ന് ചൊവ്വാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം ശുദ്ധി ക്രിയകൾ, ആചാര്യവരണം.
ഡിസംബർ 21 ന് ബുധനാഴ്ച കാലത്ത് 5 മണിക്ക് മഹാ മൃത്യുഞ്‌ജ്‌യ ഹോമം. വൈകീട്ട് സർപ്പബലി, ഭഗവതി സേവ
ഡിസംബർ 22 ന് വ്യാഴാഴ്ച കാലത്ത് 5 മണിക്ക് മഹാഗണപതി ഹോമം. 7.30 ന് കലവറ നിറക്കൽ സമാരംഭം വൈകീട്ട് 6.30 ന് ദീപാരാധന തുടർന്ന് ഭക്തിയുടെ നിറവിൽ കൊടിയേററം. ശേഷം തായമ്പക അരങ്ങേറ്റം. കാർത്തിക്ക് മാരാരുടെ കൂടെ കാവ്യ മോൾ, നിയ പാർവ്വതി, അഭിനവ്, അനുഗ്രഹ്, നിരഞ്ജൻ എന്നിവരും അണിനിരക്കും.
ഡിസംബർ 23ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സോപാന സംഗീതം. അവതരണം രാമൻ നായർ ചേമഞ്ചേരി . 7-45 ന് വിശേഷാൽ തായമ്പക – അത്താ ലൂർ ശിവൻ പാലക്കാട് .
ഡിസംബർ 24 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ആധ്യാത്മിക പ്രഭാഷണം. വിഷയം ഭക്തിയും മനുഷ്യനും. അവതാരകൻ ശശികുമാർ പാലക്കൽ . ശേഷം തായമ്പക. അവതരണം അഷ് ബിൻ ഷിബു .രാത്രി 8.30 ന് ശ്രീ പ്രവീൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അയ്യപ്പന് കോമരത്തോടു കൂടിയ വിളക്ക്.
ഡിസം.25ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഇരട്ടത്തായമ്പക. അവതരണം  ആദർശ് ആർ.ആർ.,  ശ്രീഹരി ആർ.ആർ. 7.30 ന് കലാസന്ധ്യ (നാടകം, തിരുവാതിരക്കളി, നാടൻ പാട്ട്)  ഭരതൻ കൂടോത്തും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, അനശ്വരകഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയുടെ നാടക ആവിഷ്ക്കാരം  നീതിന്യായം, പ്രാദേശിക കലാകാരി കർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി.
ഡിസംബർ 26ന് തിങ്കളാഴ്ച വൈകീട്ട് 6.30 ന്  ആദരം 2022, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ കരിയാരി ബാലകൃഷ്ണൻ മാസ്റ്റർ, വടക്കെ മഠത്തിൽ രാഘവൻ നായർ, പ്രമുഖ വാദ്യ കലാകാരന്മാരായ  തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, കാഞ്ഞിലശ്ശേരി അച്ചുതൻ നായർ, കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണൻ എന്നിവരെ ആദരിക്കുന്നു. തുടർന്ന് ഉജ്ജയിനി വാദ്യ കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം.
രാത്രി 8 മണിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ മേളപ്രമാണത്തിൽ മുപ്പതോളം വാദ്യ കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളത്തോടും കടയക്കച്ചാൽ ഗണേശന്റെ അകമ്പടിയോടും കൂടി പള്ളിവേട്ട.
ഡിസംബർ 27 ന് ചൊവ്വാഴ്ച കാലത്ത് 8 മണിക്കും 9 മണിക്കും ഇടയിൽ കുളിച്ചാറാട്ട്. ശേഷം മടക്കെഴുന്നള്ളിപ്പ്, കൊടിയിറക്കൽ. ഉച്ചക്ക് 12 മണിക്ക് ആറാട്ടു സദ്യയോടെ ഉത്സവം സമാപിക്കും.
Share news