KOYILANDY DIARY.COM

The Perfect News Portal

“സാക്ഷി”യുടെ രക്ഷാധികാരിയായി ജാനമ്മ കുഞ്ഞുണ്ണി സ്ഥാനമേറ്റു

“സാക്ഷി”യുടെ രക്ഷാധികാരിയായി ജാനമ്മ കുഞ്ഞുണ്ണി സ്ഥാനമേറ്റു. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നടന്ന സാക്ഷിയുടെ (സോഷ്യൽ ആർട്ട്സ് ആന്റ് നോളഡ്ജ് സൊസൈറ്റി ഫോർ ഹുമൺ ഇന്റെഗ്രേഷൻ) പരിപാടിയിൽ ലോക കേരള സഭാംഗവും സാക്ഷിയുടെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ പി.കെ.കബീർ സലാല അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരിയായി സ്ഥാനമേറ്റ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ജാനമ്മ കുഞ്ഞുണ്ണിയെ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സാക്ഷി അക്ഷര കിരീടം അണിയിച്ചു കൊണ്ട് ആദരിച്ചു. പുതിയ കാലഘട്ടങ്ങളിൽ സങ്കീർണ്ണമാക്കപ്പെടുന്ന സാമൂഹിക അവസ്ഥകളിൽ കടന്നു ചെന്ന് സാംസ്കാരികമായി ഇടപെടുന്നതിന് സാക്ഷി ശ്രമിക്കുന്നുവെന്നും. സാഹിത്യത്തിലും, കലയിലും പ്രകടമായ മാറ്റങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനസ്ബി, വൈസ് പ്രസിഡണ്ട് കെ.ജി. ബാബുരാജ്,
മന്ദാരം പബ്ലിക്കേഷൻ ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂർ, സതീദേവി  എന്നിവർ പങ്കെടുത്തു.
Share news