KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കാൻ തീരുമാനം.

സൂക്ഷിച്ചോ.. സംസ്ഥാനത്തെ എല്ലാ ബസ്സുകളിൽ മുമ്പിലും പിറകിലും ക്യാമറ വരുന്നു..  ഫിബ്രവരി 28നകം ബസുകളിൽ ക്യാമറ സ്ഥാപിക്കാൻ കൊച്ചിയിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോ​ഗത്തിൽ തീരുമാനമായി. ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.

ഡ്രൈവർമാർക്ക് ലൈസൻസ് ഇല്ലെങ്കിൽ ബസിന്റെ ഫിറ്റ്‌‌നസും സർട്ടിഫിക്കറ്റും പെർമിറ്റും റദ്ദാക്കും. ബസിന്റെ സമയക്രമം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തും. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നൽകാനും ബസുകൾ നിയമ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

Share news