ഇന്ത്യൻ സ്വച്ഛതാ ലീഗ് – കൊയിലാണ്ടി നഗരസഭയുടെ ലോഗോ പ്രകാശനം

കൊയിലാണ്ടി: ഇന്ത്യൻ സ്വച്ഛതാ ലീഗ് (ISL 2.0) ന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട് പ്രകാശനം നിർവ്വഹിച്ചു. ശുചിത്വ സുന്ദരമായ നഗരങ്ങളാക്കി ഇന്ത്യൻ നഗരങ്ങളെ മാറ്റുവാനുള്ള എല്ലാ പ്രവർത്തനത്തിലും കൊയിലാണ്ടി നഗരസഭയും പങ്കാളികളാകുന്നതായി ചെയർപേഴ്സൺ പറഞ്ഞു.

വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ഷിജു, കെ.എ ഇന്ദിര, ഇ.കെ അജിത്ത്, പ്രജില.സി. കൗൺസിലർ എൻഎസ് വിഷ്ണു, ആർ. കെ. കുമാരൻ, പ്രജീഷ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ്, ഷനോജ്, ബിന്ദുകല, CCM ആയ സതീഷ്, JHIമാരായ ഷമീജ്, ലിജോയ്, പ്രദീപ്, രമിഷ, എന്നിവർ പങ്കെടുത്തു.
