KOYILANDY DIARY.COM

The Perfect News Portal

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് മെഡിക്കൽ കോളേജിലെ അറ്റൻഡർ ശശീന്ദ്രൻ്റെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. കേസിലെ സാക്ഷികളായ മറ്റു ജീവനക്കാരെ പ്രതി സ്വാധീനിക്കാൻ ഇടയുണ്ടെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് ശശീന്ദ്രൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർക്കാർ പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരി ദീപ ഇരയെ കാണാൻ മറ്റ് അഞ്ചു പേർ ഐസിയുവിൽ കയറിയപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

കുന്ദമംഗലം കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ട് പ്രകാരം ആസ്യ, ഷൈനി ജോസ്, ഷൈമ, ഷലൂജ, പ്രസീത എന്നിവരാണ് യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികൾ. ഇതിൽ ആസ്യ നൽകിയ മുൻകൂർ ജാമ്യാേപക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. അഞ്ച് പ്രതികളും ഇപ്പോഴും ഒളിവിലാണ്.

Advertisements
Share news