KOYILANDY DIARY.COM

The Perfect News Portal

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: പരാതി പിൻവലിക്കാൻ ആശുപത്രി ജീവനക്കാരുടെ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: പരാതി പിൻവലിക്കാൻ ആശുപത്രി ജീവനക്കാരുടെ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം. ജീവനക്കാരിൽ ചിലർ  മോശമായി സംസാരിച്ചതായും പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതായും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. പരാതി പിൻവലിച്ചാൽ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതായും യുവതിക്ക് മാനസിക രോഗമുണ്ടെന്ന് പറഞ്ഞു പരത്തുന്നതായും പരാതിയുണ്ട്.

തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാരിൽ നിന്നും വിശദീകരണം തേടുമെന്നും  പരാതി പൊലീസിന് കൈമാറുമെന്നും നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തൈറോയിഡ് ശസ്ത്രക്രിയക്ക് ഐ.സി.യുവിൽ പ്രവേശിപ്പിച്ച യുവതിയെ അറ്റൻഡർ പീഡനത്തിനിരയാക്കിയത്. കേസിലെ പ്രതി അറ്റൻഡർ ശശീന്ദ്രനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ അന്വേഷണത്തിൻ്റെ ഭാഗമായി ഇപ്പോൾ സസ്‌പെൻഷനിലാണ്.

Advertisements
Share news