KOYILANDY DIARY.COM

The Perfect News Portal

കെഎസ്‌ഇബി അധികൃതർ വാഴകൾ വെട്ടിയ സംഭവം; സ്ഥലം സന്ദർശിച്ച് മന്ത്രി പി പ്രസാദ്

കൊച്ചി: വാരപ്പെട്ടിയിൽ കെഎസ്‌ഇബി അധികൃതർ വാഴകൾ വെട്ടിനശിപ്പിച്ച സ്ഥലം കൃഷി മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. കർഷകൻ തോമസിനെ കണ്ട മന്ത്രി, നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പു നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യാ​ഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓണത്തിന്‌ വിളവെടുക്കാൻ പാകമായ ഇളങ്ങവം കാവുംപുറം തോമസിന്റെ 406 നേന്ത്രവാഴകളാണ് കെഎസ്ഇബി അധികൃതർ വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ കര്‍ഷകന്‍ തോമസിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മന്ത്രിമാരായ കെ കൃഷ്ണന്‍ കുട്ടിയും പി. പ്രസാദും തമ്മില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. ചിങ്ങം ഒന്നിന് തോമസിന് 3.5 ലക്ഷം രൂപ നല്‍കുമെന്നാണ് അറിയിച്ചത്.

Share news