പറേച്ചാല്‍ ഫെസ്റ്റും ദേവീക്ഷേത്ര മഹോത്സവവും നാടിൻ്റെ ഉത്സവമായി മാറി
പറേച്ചാല്‍ ഫെസ്റ്റും, ദേവീക്ഷേത്ര മഹോത്സവവും നാടിൻ്റെ ഉത്സവമായി മാറി. ആദ്യമായി നാട്ടിലെത്തിയ മെഗാ കാര്‍ണിവല്‍ ആണ് ഇത്തവണ ജനമനസുകളെ കീഴടക്കിയത്. നടേരി പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചാണ് മെഗാ കീർണിവൽ ഒരുക്കിയത്. നാടിൻ്റെ നാനാ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയ മെഗാ കാര്‍ണിവൽ ”പറേച്ചാല്‍ ഫെസ്റ്റ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

യന്ത്ര ഊഞ്ഞാൽ, ഒട്ടക സവാരി, കുതിര സവാരി, കുട്ടികൾക്കായുള്ള സ്ലൈഡ്, ഫ്ലവർ ഷോ, വിദേശ രാജ്യങ്ങിളിൽ മാത്രം കണ്ടുവരുന്ന വ്യത്യസ്ത ഇനം പക്ഷികൾ, ചെറു മൃഗങ്ങൾ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചകളാണ് കാർണിവലിൽ ഒരുക്കിയിരിക്കുന്നത്. കുടാതെ സ്വാദിഷ്ടമായ ലഘു ഭക്ഷണ സ്ററാളുകളും മേളയുടെ പ്രത്യേകതയാണ്. ജനുവരി 28ന് മെഡിക്കല്‍ ക്യാമ്പോട് കൂടിയാണ് ഉല്‍സവാഘോഷങ്ങൾ തുടങ്ങിയത്.

- ഫെബ്രുവരി 2 ന് രാത്രി 7.30 ന് മെഗാഷോ,
- 3 ന് പുന:പ്രതിഷ്ഠ, രാത്രി 7 മണിക്ക് മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ഇരട്ടതായമ്പക,
- 4 ന് രാവിലെ കൊടിയേറ്റം, വൈകീട്ട് നട്ടത്തിറ.
- 5 ന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീര്‍ക്കുല വരവ്, താലപ്പൊലി, വെളിയണ്ണൂര്‍ അനില്‍ കുമാറിൻ്റെ നേതൃത്വത്തില്‍ പാണ്ടിമേളം, തിറകള്‍.
- 6 ന് ഗുരുതി തര്‍പ്പണത്തോടെ ഉല്‍സവം സമാപിക്കും.

