സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം പിയുടെ ആവശ്യം തീർത്തും അനാവശ്യമാണ്; ആര്യാ രാജേന്ദ്രൻ

സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം പിയുടെ ആവശ്യം തീർത്തും അനാവശ്യമാണെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സ്വകാര്യ ബില്ലിലൂടെയാണ് ഈ ആവശ്യം പാർലമെന്റിൽ ഉന്നയിച്ചത്.

എറണാകുളത്തിനും കൊച്ചി നഗരസഭയ്ക്ക് തന്നെയും എത്രയൊക്കെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉണ്ട്, അതൊന്നും ഉന്നയിക്കാതെ ഇത്തരത്തിൽ ഒരു സാംഗത്യവുമില്ലാത്ത കാര്യങ്ങൾക്കായി എം. പി എന്ന നിലയിൽ കിട്ടിയ അവസരം പാഴാക്കിയത് ഖേദകരമാണെന്നും ആര്യാരാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഏതായാലും ഇത്തരം രാഷ്ടീയ നാടകങ്ങൾ കൊണ്ടൊന്നും ജനങ്ങളെ വിഢികളാക്കാൻ കഴിയില്ല. കാലം ഒരുപാട് മാറി പോയിരിക്കുന്നുവെന്നും ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.


ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം പിയുടെ ആവശ്യം തീർത്തും അനാവശ്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.


അദ്ദേഹം സ്വകാര്യ ബില്ലിലൂടെയാണ് ഈ ആവശ്യം പാർലമെന്റിൽ ഉന്നയിച്ചത്. എറണാകുളത്തിനും കൊച്ചി നഗരസഭയ്ക്ക് തന്നെയും എത്രയൊക്കെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉണ്ട്, അതൊന്നും ഉന്നയിക്കാതെ ഇത്തരത്തിൽ ഒരു സാംഗത്യവുമില്ലാത്ത കാര്യങ്ങൾക്കായി എം. പി എന്ന നിലയിൽ കിട്ടിയ അവസരം പാഴാക്കിയത് ഖേദകരമാണ്. ഏതായാലും ഇത്തരം രാഷ്ടീയ നാടകങ്ങൾ കൊണ്ടൊന്നും ജനങ്ങളെ വിഢികളാക്കാൻ കഴിയില്ല. കാലം ഒരുപാട് മാറി പോയിരിക്കുന്നു.
