KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടിയിൽ ഹൈടെക് പാലം യാഥാർത്ഥ്യമായി; ഇനി കുളിർമയേകുന്ന പ്രകൃതി ദൃശ്യങ്ങൾ കണ്ട് ആയഞ്ചേരിയിൽ നിന്നും പള്ളിയത്തേക്ക് എത്താം

മുഖം മിനുക്കി മനോഹരമാവുകയാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി. മലയോര നാടിൻ്റെ ​ഗതാഗത മേഖലയിലെയും ടൂറിസത്തിൻ്റെയും കുതിച്ചുചാട്ടത്തിന് വഴിയൊരുക്കികൊണ്ടുള്ള വികസന പ്രവർത്തനമാണ് നടക്കുന്നത്. ആയഞ്ചേരി നിന്നും പള്ളിയത്തേക്ക് എത്താൻ യാത്രക്കൊപ്പം പ്രകൃതിസുന്ദരമായ കാഴ്ചകൾ കാണാം. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയായി ചുമതല ഏറ്റെടുത്തതിനു ശേഷം പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന രീതിയിൽ ഒരു ക്രമികരണം പാലം നിർമ്മാണത്തിനൊപ്പം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന സർക്കാർ റോഡ് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്ന വേളയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് മാണികോത്ത് താഴെ ഭാഗം റോഡ് സുന്ദരമായി പൂർത്തീകരിച്ചത്. 3.96 കോടി രൂപയുടെ പ്രവൃത്തിക്ക് ഒപ്പം സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ തരത്തിലുള്ള ക്രമീകരണങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ളത്.

 

 

ഇന്റർലോക്ക് ഫുട്പാത്തോടുകൂടി വ്യൂ പോയിന്റ് തയ്യാറാക്കി, ഒപ്പം കൈവരികളും. വിദേശ ഇനത്തിൽപ്പെട്ട വിവിധ തരം പക്ഷികളെയും, വിശാലമായ നെൽപ്പാടവുമാണ് ഇവിടെനിന്ന് കാണാൻ സാധിക്കുക. കാഴ്ചകൾ കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ഒരു നാടിൻ്റെ തന്നെ മുഖഛായ മാറ്റുന്ന രീതിയിലാണ് ഒരു വികസനം നടപ്പിലാക്കിയിരിക്കുന്നത്. കഥകൾ പറഞ്ഞു കാഴ്ചകൾ കണ്ടും ഒത്തുചേരാൻ നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്.

Advertisements
Share news