KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴ തുടരുന്നു; 10 ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്നു. 10 ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തിൻറെ സ്വാധീനത്തിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ അതിശക്ത മഴയാണ്‌. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നഗരങ്ങളിലടക്കം വെള്ളക്കെട്ട്‌ രൂപപ്പെട്ടു. രണ്ടു ദിവസംകൂടി മഴ തുടരും.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. ശനിയാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം,  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഞായറാഴ്ച എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) ആണ്‌. അറബിക്കടലിൽ ഗോവ തീരത്തിനു സമീപവും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലുമാണ്‌ ന്യൂനമർദം.

 

അറബിക്കടലിൽ കേരളതീരത്ത്‌ പടിഞ്ഞാറൻ കാറ്റും ശക്തമായി. ഇവയുടെ സ്വാധീനത്തിലാണ്‌ മഴ ശക്തമായത്‌. കേരളം, ലക്ഷദ്വീപ്‌, കർണാടക തീരങ്ങളിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത. മീൻപിടിക്കാൻ പോകരുത്‌. കേരള തീരത്ത്‌ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

Advertisements

 

Share news