KOYILANDY DIARY.COM

The Perfect News Portal

ഹൃദയപൂർവ്വം 1000 ദിവസം പിന്നിടുന്നു.. അഭിമാനമായി ഡി.വൈഎഫ്.ഐ

ഹൃദയപൂർവ്വം 1000 ദിവസം പിന്നിടുന്നു.. അഭിമാനമായി.. ഡി.വൈഎഫ്.ഐ വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം” എന്ന ചേർത്ത് നിർത്തലിൽ കൊയിലാണ്ടിതാലൂക്ക് ആശുപത്രിയിൽ Dyfi ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ ആരംഭിച്ച രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായി രാവിലെയും, രാത്രിയും നടത്തിവരുന്ന ഭക്ഷണ വിതരണം 1000 ദിവസം പിന്നിടുകയാണ്. ഈ അഭിമാന ദിനത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഭക്ഷണ വിതരണം Dyfi സംസ്ഥാന പ്രസിഡണ്ട്  വി വസീഫ് ഭക്ഷണം വിളമ്പിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി ലിജീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി ബബീഷ് എന്നിവരും സന്നിഹിതരായി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സതീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി ട്രഷറർ Pv അനുഷ, ജോ: സെക്രട്ടറിമാരായ ദിനൂപ് സികെ, സി. ബിജോയ്, വൈസ് പ്രസിഡണ്ടുമാരായറിബിൻകൃഷ്ണ, ടെ.കെ. പ്രദീപ് എന്നിവർ നേതൃത്വം നല്കി.
കോവിഡിന്റെ ആരംഭത്തിൽ ഹോട്ടലുകളെല്ലാം അടച്ചസമയം രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, സ്റ്റാഫുകൾക്കുമെല്ലാം ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടായ അവസരത്തിലാണ് Dyfi കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ രണ്ട് നേരവും ഭക്ഷണ വിതരണം ആരംഭിച്ചത്. ബ്ലോക്കിലെ വിവിധ യൂനിറ്റുകളിൽ നിന്നായി നൂറുകണക്കിന് യുവതീ യുവാക്കളാണ് ഈ പദ്ധതിയുടെ ഭാഗമായി 1000 ദിവസം കൊണ്ട് ഭക്ഷണ വിതരണത്തിനായി ആശുപത്രിയിൽ എത്തിയത്.
Share news