KOYILANDY DIARY.COM

The Perfect News Portal

കെ കെ ശൈലജ ടീച്ചര്‍ക്കും ആര്യ രാജേന്ദ്രനുമെതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണം; എ എ റഹീം എംപി

തിരുവനന്തപുരം: കെ കെ ശൈലജ ടീച്ചര്‍ക്കും ആര്യ രാജേന്ദ്രനെതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എ എ റഹീം എംപി. എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എന്ന് ആരെങ്കിലും കരുതുന്നതെങ്കില്‍ അതങ്ങ് മനസ്സില്‍ വച്ചിരുന്നാല്‍ മതി.

അവര്‍ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷം ആയതുകൊണ്ട് മാത്രമാണ്. അങ്ങേയറ്റം അസഭ്യവര്‍ഷമാണ് അവര്‍ക്ക് നേരെ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ചെല്ലും ചിലവ് നല്‍കി ഒരു അരാജക സംഘത്തെ വളര്‍ത്തി വിട്ടിരിക്കുകയാണെന്നും റഹീം പറഞ്ഞു.

Share news