ഗവ. കോതമംഗലം എൽ.പി. സ്കൂൾ ഉപജില്ല സ്കൂൾ ഒളിമ്പിക്സിൽ ഓവറോൾ കിരീടം നേടി

കൊയിലാണ്ടി: ഗവ. കോതമംഗലം എൽ.പി. സ്കൂൾ ഉപജില്ല സ്കൂൾ ഒളിമ്പിക്സിൽ ഓവറോൾ കിരീടം നേടി. ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കെ. ജി എൽ പി സ്കൂൾ പഠന നിലവാരത്തിലും ഗണിത ശാസ്ത്ര കലാമേളകളിലും മികവ് തുടരുന്നു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 3, 4, 5 ദിവസങ്ങളിലാണ് മേള നടന്നത്. ചാമ്പ്യന്മാരായ വിദ്യാർത്ഥികളുടെ ആവേശകരമായ ആഹ്ലാദപ്രകടനത്തിൽ നിരവധി വിദ്യാർത്ഥികളും സ്കൂൾ അധ്യാപകരും പിടിഎ ഭാരവാഹികളും സന്നിഹിതരായി.
