മത്സ്യതൊഴിലാളി അനൂപിൻ്റെ കുടുംബത്തിന് സർക്കാറിൻ്റെ ധനസഹായം കൈമാറി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കടലിൽ മരണപ്പെട്ട മത്സ്യ തൊഴിലാളി വലിയമങ്ങാട് പുതിയ പുരയിൽ അനൂപിന്റെ (35) കുടുംബത്തിനുള്ള സർക്കാർ ധന സഹായത്തിന്റെ ആദ്യ ഗഡു (ടോക്കൻ) കുടുംബത്തിന് കൈമാറി കാനത്തിൽ ജമീല എംഎൽഎ യുടെ നേതൃത്വത്തിലുള്ള സംഘം അനൂപിൻ്റെ വീട്ടിൽ നേരിട്ടെത്തിയാണ് തുക കൈമാറിയത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നഗരസഭ കൗൺസിലർ കെ കെ വൈശാഖ് മത്സ്യത്തൊഴിലാളി യൂനിയൻ സി ഐ ടി യു ഏരിയ സെക്രട്ടറി സി എം സുനിലേശൻ ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ എം.എൽഎയോടൊപ്പം ഉണ്ടായിരുന്നു.

