ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും വർധിച്ചു; പവന് 94,920 രൂപ

.
സ്വര്‍ണവില ഇന്നും രണ്ട് തവണ മാറി. രാവിലെയും ഉച്ചയ്ക്ക് ശേഷവും വില വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം പവന് 400 രൂപയാണ് വര്‍ധിച്ചത്. രാവിലെയും പവന് 400 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവന് 94,920 രൂപയായി. ഗ്രാമിന് 50 രൂപയും വര്‍ധിച്ച് 11,865 രൂപയായി. ഇതോടെ ഇന്ന് ഇതുവരെ മാത്രം പവന് 800 രൂപയുടെ വര്‍ധനയുണ്ടായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില നിലവാരമാണിത്.

ഇന്നലെ സ്വര്‍ണ വില മൂന്ന് തവണയാണ് മാറിയിരുന്നത്. രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും വൈകിട്ട് വീണ്ടും വര്‍ധിക്കുകയുമായിരുന്നു സ്വര്‍ണ വില. ഒക്ടോബര്‍ മൂന്നിലെ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അതേസമയം, നിക്ഷേപം എന്ന നിലയ്ക്ക് നേരത്തേ സ്വര്‍ണം വാങ്ങിവെച്ചിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ ഗുണപ്രദമാണ്.

സ്വര്‍ണത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നവരുമുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുന്നത്.

