സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 72,800 രൂപ

സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 640 രൂപ വർധിച്ച് 72,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കൂടി ഇന്ന് 9100 രൂപയാണ്. ജൂൺ അഞ്ചിന് വില 73000 രൂപയുടെ മുകളിൽ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ താഴ്ച ഉണ്ടായത്. ഏകദേശം 1500 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നലെ പവന് 600 രൂപ വർധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

