സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് 200 രൂപ കൂടി പവന് 71,560 രൂപയായി. പണിക്കൂലിയും ജി എസ് ടിയൊന്നുമില്ലാതെയുള്ള വിലയാണിത്. ഗ്രാമിന് 25 രൂപ വർധിച്ച് 8,945 രൂപയായി. സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

