സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 75000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 560 രൂപ കുറഞ്ഞ് ഒരു പവന് 75000 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9375 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില്‍പ്പന പുരോഗമിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണത്തിന് ഈ വിധത്തില്‍ വിലയിടിയുന്നത്.

വെള്ളിയാഴ്ച വമ്പന്‍ കുതിപ്പോടെ റെക്കോര്‍ഡിട്ടതിന് ശേഷമാണ് ഇടിവുണ്ടായിരിക്കുന്നത്. പവന് 75760 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ഇന്ത്യക്കുമേല്‍ ട്രംപ് ചുമത്തിയ ഉയര്‍ന്ന താരിഫ് തന്നെയാണ് സ്വര്‍ണവിലയേയും വിപണിയേയും ഇപ്പോഴും സ്വാധീനിക്കുന്നത്.

