KOYILANDY DIARY.COM

The Perfect News Portal

നട്‌സ് കഴിച്ചോളു; രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും

.

പുതിയ പഠനങ്ങൾ പ്രകാരം നട്‌സ് കഴിക്കുന്നത് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തൽ. ഓഗസ്റ്റ് 4 ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. പ്രതിദിനം 1 ഔൺസ് (28 ഗ്രാം) നട്‌സ് കഴിച്ചാൽ രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

 

ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് നട്‌സ് സഹായമാകുമെന്ന് മുൻ പഠനം തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും നട്‌സ് സഹായമാകുമെന്ന് തെളിഞ്ഞത്. ഏറ്റവും കൂടുതൽ നട്‌സ് കഴിക്കുന്ന ആളുകളിൽ രക്തസമ്മർദ്ദം വരാനുള്ള സാധ്യത 16% കുറയ്ക്കുന്നതായി കണ്ടെത്തി. അതേ സമയം, 28 ഗ്രാമിൽ കൂടുതലായി നട്‌സ് കഴിക്കുന്നവരിൽ അപകടസാധ്യത 20% കുറയ്ക്കുന്നതായി പഠനത്തിൽ വ്യക്തമായി.

 

നട്‌സിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ, മഗ്നീഷ്യം, പൊട്ടാസ്യം വിറ്റാമിൻ ഇ, കെ, സി, ബി, പ്രോട്ടീൻ തുടങ്ങിയവയാണ് രക്തസമ്മർദ്ദം തടയാൻ സഹായിക്കുന്നത്. എന്നാൽ ഉപ്പ് ചേർത്ത നട്സ് രക്തസമ്മർദ്ദം കൂട്ടാൻ ഇടയാക്കും. അതിനാൽ ഉപ്പ് ചേരാത്തതോ വളരെ കുറഞ്ഞ അളവിൽ ഉപ്പുള്ളതോ ആയ നട്സാണ് നല്ലത്.

 

Share news
error: Content is protected !!