സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തി
സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തി. കൊയിലാണ്ടി നഗരസഭ കൃഷിഭവൻ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് തിക്കോടിയുടെ സഹകരണത്തോടെ കൊയിലാണ്ടി അഗ്രിക്കൾച്ചറിസ്റ്റ് വർക്കേഴ്സ് ഡെവലപ്പ്മെന്റ് വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

നഗരസഭ കൗൺസിലർ ദൃശ്യ എം. ആദ്യ പരിശോധന ഫലം സൊസൈറ്റി പ്രസിഡണ്ട് കെ കെ ദാമോദരന് നൽകി ഉത്ഘാടനം ചയ്തു. ചടങ്ങിൽ എം സതീഷ് കുമാർ, ടി പി കൃഷ്ണൻ, ഇ അശോകൻ, പ്രേമകുമാരി എസ് കെ, തങ്കമണി, രേഷ്മ, സജിനി എം, ബാലകൃഷ്ണൻ കെ, സയൻ്റിഫിക് അസിസ്റ്റൻ്റ് സജിന, ജിനു, ജയചന്ദ്രൻ, സുധീഷ് കുമാർ, സ്മിത നന്ദിനി എന്നിവർ സംസാരിച്ചു.

