വ്യാജ ചാരായവും, വാഷും പിടികൂടി. ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: വ്യാജ ചാരായവും, വാഷും പിടികൂടി. കൊയിലാണ്ടിയിൽ ഒരാൾ അറസ്റ്റിൽ പന്തലായനി അരീക്കുന്ന് രാജനെയാണ് മൂന്നര ലിറ്റർ വ്യാജ ചാരായവും, 40 ലിറ്റർ വാഷുമായി കൊയിലാണ്ടി പോലീസ് പിടികൂടിയത്.

പോലീസിനു ലഭിച്ച രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ സി.ഐ. പി.എം. ബിജുവിൻ്റെ നിർദേശപ്രകാരം എസ്. ഐ. അനീഷ് വടക്കയിലിൻ്റെയും, പി.എം. ശൈലേഷിൻ്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.


