KOYILANDY DIARY.COM

The Perfect News Portal

ആലുവയിൽ നിന്ന്‌ കാണാതായ അഞ്ച്‌ വയസുകാരി കൊല്ലപ്പെട്ടു; മൃതദേഹം മാർക്കറ്റിൽനിന്ന്‌ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്ന്‌ കാണാതായ അഞ്ച്‌ വയസുകാരി കൊല്ലപ്പെട്ടു. മൃതദേഹം മാർക്കറ്റിന്‌ പിറകിലെ മാലിന്യക്കൂമ്പാരത്തിൽനിന്ന്‌ കണ്ടെത്തി. മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നി (5) യുടെ മൃതദേഹമാണ്‌ മാർക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്തുനിന്ന്‌ കണ്ടെത്തിയത്‌. ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

ബിഹാർ സ്വദേശികൾ താമസിക്കുന്ന കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ ആളായ അസം സ്വദേശിയായ അസ്‌ഫാഖ്‌ ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്നാണ്‌ പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്‌. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി.

 

Share news