KOYILANDY DIARY.COM

The Perfect News Portal

മുതലപ്പൊഴിയിൽ വള്ളത്തിൽനിന്ന് തെറിച്ചുവീണ്‌ മത്സ്യത്തൊഴിലാളിക്ക്‌ പരിക്ക്‌

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ തിരയിൽപ്പെട്ടുയർന്ന വള്ളത്തിൽനിന്ന് തെറിച്ചുവീണ്‌ മത്സ്യത്തൊഴിലാളിക്ക്‌ പരിക്ക്‌. ശാന്തിപുരം സ്വദേശി സാജൻ (23) നാണ് പരിക്കേറ്റത്. സെൻറ് ആൻറണി എന്ന വള്ളമാണ്‌ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ അപകടത്തിൽപ്പെട്ടത്‌. അഴിമുഖ കവാടത്തിൽ ശക്തമായ തിരയിൽപ്പെട്ടുയർന്ന വള്ളത്തിൽനിന്ന്‌ തെറിച്ച് വീഴുകയായിരുന്നു.
സാജനുൾപ്പെടെ ഏഴുപേരാണ്‌ വള്ളത്തിലുണ്ടായിരുന്നത്‌. സാജനെ ഹാർബറിൽ എത്തിച്ച ശേഷം മറ്റുള്ളവർ തിരികെ പോയി. നിസ്സാര പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പൊഴിമുഖത്തുനിന്ന്‌ ലഭിച്ച അപകട അറിയിപ്പിനെ തുടർന്ന് ആംബുലൻസും ലൈഫ് ഗാർഡുകളും മറൈൻ എൻഫോഴ്‌സ്‌മെൻറ് ഉദ്യോഗസ്ഥരും ഹാർബറിൽ സജ്ജമായിരുന്നു.

 

Share news