KOYILANDY DIARY.COM

The Perfect News Portal

ആൾമാറാട്ടം നടത്തി ജോലിചെയ്‌ത്‌ പണം തട്ടി; സതിയമ്മക്കെതിരെ കേസ്

പുതുപ്പള്ളി: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിൽ തൻറെ പേരിൽ ആൾമാറാട്ടം നടത്തി ജോലിചെയ്‌ത്‌ പണം തട്ടിയെന്ന യുവതിയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തു. ആൾമാറാട്ടം, ജോലി തട്ടിപ്പ്‌, വഞ്ചന എന്നീ കുറ്റങ്ങളിൽ കോട്ടയം ഈസ്‌റ്റ്‌ പൊലീസാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.

പുതുപ്പള്ളി മൂലയിൽ മലയിൽ കെ സി ലിജിമോളുടെ പരാതിയിൽ പരാമർശിച്ച പി യു സതിയമ്മ, ഐശ്വര്യ കുടുംബശ്രീ ഭാരവാഹികളായ സുധാ മോൾ, ജാനമ്മ, വെറ്ററിനറി ഉപകേന്ദ്രം ജീവനക്കാരൻ ബിനു എന്നിവർക്കെതിരെയാണ്‌ കേസ്‌. പുറത്തു വന്ന രേഖകളും വെളിപ്പെടുത്തലുകളും പ്രാഥമികമായി പരിശോധിച്ച ശേഷമാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.

 

രേഖകളിൽ തന്റെ പേരാണുള്ളതെങ്കിലും അവിടെ ജോലി ചെയ്യുകയോ ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ ലിജിമോളുടെ പരാതി. ബാങ്ക്‌ അക്കൗണ്ടും തന്റേതല്ലെന്ന്‌ ലിജിമോൾ പറയുന്നു. സതിയമ്മയെ പിരിച്ചുവിട്ടെന്ന്‌ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ നേട്ടത്തിനായി ചില മാധ്യമങ്ങൾ നടത്തിയ കുപ്രചാരണമാണ്‌ ആൾമാറാട്ടം പുറത്താകുന്നതിൽ എത്തിച്ചത്‌.

Advertisements

 

Share news