KOYILANDY DIARY.COM

The Perfect News Portal

പുറത്താക്കിയ മുൻ വ്യാപാരി നേതാക്കൾ സമാന്തര പ്രവർത്തനം നടത്തുന്നു

കൊയിലാണ്ടിയിൽ പുറത്താക്കിയ മുൻ വ്യാപാരി നേതാക്കൾ സമാന്തര പ്രവർത്തനം നടത്തുന്നതായി പരാതി. നിയമനട പടിക്കൊരുങ്ങി സംഘടന. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിൽ നിന്നും സ്വയം രാജിവെച്ചുപോകുകയും ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള ജലീൽ മൂസ, ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.
ജലീൽ മീസയോടൊപ്പം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് യൂണിറ്റിൽ നിന്നും പുറത്താക്കിയ ഷൗക്കത്തലിയും, ഷീബ ശിവാനന്ദനുംകുടി കൊയിലാണ്ടി യൂണിറ്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ യൂണിറ്റിലെ കച്ചവടക്കാരിൽ നിന്ന് ആശ്വാസ പദ്ധതിയുടെ പേര് പറഞ്ഞു അനധികൃതമായി സംഘം ചേർന്ന് വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിയിൽ ചേരുന്നതിനായി പണം കൈപ്പറ്റുന്നതായി നേതാക്കൾ ആരോപിച്ചു.
ആയതിനാൽ ഇതുമായി ബന്ധപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഇല്ലെന്ന് സംഘടന വ്യാപാരികൾക്ക് അറിയിപ്പ്കൊടുത്തിരിക്കുകയാണ്. മേൽപ്പറഞ്ഞ വ്യക്തികളുടെ പേരിൽ ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളുന്നതാണെന്നും നേതാക്കൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കെ പി ശ്രീധരൻ (പ്രസിഡണ്ട്), KM രാജീവൻ (ജനറൽ സെക്രട്ടറി), ഷറഫുദ്ദീൻ (ട്രഷറർ). എന്നിവരാണ് പത്രക്കുറിപ്പ് ഇറക്കിയത്.
Share news