KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂർ കലാപം അവസാനിപ്പിക്കുക 

കൊയിലാണ്ടി: മണിപ്പൂരിലെ ആദിവാസികൾക്ക് നീതി ലഭിക്കുന്നതിന് കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, രാജ്യത്തുടനീളം ദളിതർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ നടപടി വേണമെന്നും. കേരള പട്ടിക വിഭാഗ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി.
സമാജം പ്രസിഡണ്ട്. എം.എം. ശ്രീധരൻ ഉൽഘാടനം ചെയ്തു. എ.കെ. ബാബുരാജ്, പി.എം.ബി. നടേരി, കെ.പി. മാധവൻ, കെ.കെ. ഉണ്ണി, കെ. സരോജിനി, ടി.വി. പവിത്രൻ, രാഘവൻ മുത്താമ്പി, കെ.കെ. ഉണ്ണി, കെ.എ. ജനാർദനൻ, പി.എം. വിജയൻ, പി.ടി. ഉദയൻ, കെ .ടി. നാണു എന്നിവർ നേതൃത്വം നൽകി,
Share news