മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം: അന്വേഷണവുമായി സഹകരിക്കുമെന്ന് മൊബൈൽ കമ്പനി ഷവോമി
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം: അന്വേഷണവുമായി സഹകരിക്കുമെന്ന് മൊബൈൽ കമ്പനി ഷവോമി. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
അപകടത്തിനിടയാക്കിയ ഫോൺ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. തൃശൂർ ഫോറൻസിക് ലാബിൽ വെച്ചാണ് പരിശോധന. ‘ബോംബയിൽ” (BOMBILE) എന്ന കെമിക്കൽ എക്‌സ്‌പ്ലോഷൻ പ്രതിഭാസമാണ് ഫോണിൽ ഉണ്ടായതെന്നാണ് പ്രാഥമിക പരിശോധനാ റിപ്പോർട്ട്.

തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറ് കൊണ്ടോ ഫോൺ ചൂടാകുന്നതാണ് ബോംബയിൽ പ്രതിഭാസത്തിലേക്ക് നയിക്കുന്നത്. ബാറ്ററിയിലെ ലിഥിയം അയണിന് സംഭവിക്കുന്ന രാസമാറ്റമാണ് അപകട കാരണം സെക്കൻഡ് കൊണ്ട് വാതകം വെടിയുണ്ട കണക്കേ ഫോണിൽ നിന്ന് പുറത്തേക്ക് ചിതറും.
