കൊയിലാണ്ടിയിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ആത്മനിയന്ത്രണത്തിന് റെ ജീവിതവഴിയിൽ വിശുദ്ധിയുടെ മാസം പിന്നിട്ട് ആത്മഹർഷത്തിന്റെ നിറവിൽ വിശ്വാസികൾചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിച്ചു. കൊയിലാണ്ടിയിൽ ഇർശാദുൽ മുസ്ലീമിൻ സംഘം, ഇസ്ലാഹി ചാരിറ്റബിൾ ട്രസ്റ്റ്, എന്നിവയുടെ ആഭിമുഖ്യത്തിൽ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. നൂറുദീൻ ഫാറൂഖിനേതൃത്വം നൽകി.

വ്രത നാളിലെ പരിശീലനത്തിലൂടെ നേടിയെടുത്ത വെറുപ്പും വിദ്വേഷവും പകയും ഒഴിഞ്ഞ് സംശുദ്ധമായ മനസുമായി മാനവികത ഉയർത്തിപ്പിടിച്ച് ജീവിക്കാൻ വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

