KOYILANDY DIARY.COM

The Perfect News Portal

റെയിൽവേ ഗേറ്റ് കീപ്പർ നിയമനം: കരാർവൽക്കരണത്തിനെതിരെ ഡിവൈഎഫ്ഐ താക്കീത്

കൊയിലാണ്ടി: റെയിൽവേ ഗേറ്റ് കീപ്പർ നിയമനങ്ങൾ കരാർവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ DYFI കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കേന്ദ്രത്തിനെതിരായ താക്കീതായിമാറി. മാർച്ച് Dyfi സംസ്ഥാന സെക്രട്ടറിയേറ്റംഗം പിസി ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം  എം.എം. ജിജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറിയേറ്റംഗം ബിപി ബബീഷ്,. ജില്ലാ കമ്മറ്റി അംഗങ്ങളായ ആദിത്യ, വിവേക്, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, പ്രസിഡണ്ട് സതീഷ്ബാബു, ഫാസിൽ, രൂപേഷ് ഷിബിൻലാൽ എന്നിവർ നേതൃത്വം നല്കി. ജില്ലാ ട്രഷറർ ടി.കെ സുമേഷ് സ്വാഗതം പറഞ്ഞു.

Share news