DYFI ഡിജി ചലഞ്ച്: കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം
കൊയിലാണ്ടി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതിനായി DYFI ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തത. ഡിജി ചലഞ്ചിൻ്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. ശ്രീ വാസുദേവാശ്രമം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ഗീത ടീച്ചർക്ക് സ്മാർട്ട് ഫോണുകൾ കൈമാറി കൊണ്ട് DYFI ജില്ലാ പ്രസിഡൻ്റ് അഡ്വ. എൽ.ജി ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ്, സി.എം രതീഷ്, ടി.കെ പ്രദീപൻ, മണി എന്നിവർ സന്നിഹിതരായിരുന്നു.

