KOYILANDY DIARY.COM

The Perfect News Portal

‘ജലബജറ്റിൽനിന്ന് ജലസുരക്ഷയിലേക്ക്’ ജില്ലാ ശിൽപ്പശാല

കോഴിക്കോട്‌: ‘ജലബജറ്റിൽനിന്ന് ജലസുരക്ഷയിലേക്ക്’ ജില്ലാ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ വി. പി. ജമീല അധ്യക്ഷത വഹിച്ചു.
“തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജലബജറ്റിനുള്ള പ്രാധാന്യം’ വിഷയത്തിൽ സീനിയർ സയന്റിസ്റ്റ് സി. എം. സുഷാന്ത്‌, ‘ജലബജറ്റ് തയ്യാറാക്കൽ രീതിശാസ്ത്രം’ വിഷയത്തിൽ സിഡബ്ല്യുആർഡിഎം ശാസ്‌ത്രജ്ഞൻ സബി വിവേക്, ‘ജലബജറ്റിൽനിന്ന്‌ ജില്ലാതല ജലസുരക്ഷാ പ്ലാനിലേക്ക്‌’ വിഷയത്തിൽ എ. രാജേഷ്‌ എന്നിവർ സംസാരിച്ചു. ജലബജറ്റ് പൂർത്തീകരിച്ചവർ അനുഭവങ്ങൾ വിശദീകരിച്ചു. കെ. പി. അബ്ദുസ്സമദ്‌ സ്വാഗതവും വിവേക് വിനോദ് നന്ദിയും പറഞ്ഞു.

 

Share news