പേരാമ്പ്ര വില്ലേജിൽ ഡിജിറ്റൽ റീ സർവെ ആരംഭിച്ചു
.
പേരാമ്പ്ര: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ആരംഭിച്ച ഡിജിറ്റൽ റി സർവെ പേരാമ്പ്ര വില്ലേജിൽ ആരംഭിച്ചു. ഉദ്ഘാടനം പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ ചക്കിട്ടപാറ കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വെച്ച് നിർവഹിച്ചു. പരിപാടിയിൽ കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ചു.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ്, പേരാമ്പ്ര വില്ലേജ് ഓഫീസർ സലാം പി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ പി ബാബു, എ ജി ഭാസ്കരൻ, ബാബു പള്ളിക്കൂടം, മൊയ്തീൻ കോടിയേരി, സുജാത മനക്കൽ എന്നിവർ സംസാരിച്ചു. ഐഇസി കോഡിനേറ്റർ മുഹമ്മദലി കെ എം പദ്ധതി വിശദീകരിച്ച് സംസാരിച്ചു. പരിപാടിയിൽ അസി: ഡയറക്ടർ സർവെ റേഞ്ച് കോഴിക്കോട് അജിത്ത് ജോൺ കെ എ എസ് സ്വാഗതവും വടകര റീ സർവെ സൂപ്രണ്ട് ഷീബ ആർ നന്ദിയും പറഞ്ഞു.



