സംസ്ഥാന അവാർഡ് ലഭിച്ചതോടെ വൈശാഖിന് അഭിനന്ദന പ്രവാഹം
കൊയിലാണ്ടി: മലയാള സിനിമയിലെ സിങ്കിംഗ് സൗണ്ടിനുള്ള സംസ്ഥാന അവാർഡ് കൊയിലാണ്ടി സ്വദേശി വൈശാഖിന് ലഭിച്ചതോടെ നാടാകെ ആഹ്ളാദത്തിലാണ്. 10 ദിവസം മുമ്പ് പിതാവ് മരണപ്പെട്ടതിൻ്റെ മനോവിഷമത്തിലിരിക്കുമ്പോഴാണ് വൈശാഖിന് സംസാഥാന അവാർഡ് ലഭിച്ച അറിയിപ്പ് കിട്ടുന്നത്. നിരവധി സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച വൈശാഖിന് ” അറിയിപ്പ് ” എന്ന സിനിമയിലൂടെയാണ് പുരസ്‌ക്കാരം ലഭിച്ചത്. കൊയിലാണ്ടി അരങ്ങാടത്ത് പറമ്പിൽ ക്ഷേത്രത്തിന് സമീപമാണ് വൈശാഖും കുടുംബവും താമസിക്കുന്നത്.

വിവരം അറിഞ്ഞതോടെ കൂട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നാടിൻ്റെ നാനാ ഭാഗത്ത് നിന്നും നേരിട്ടെത്തിയും അല്ലാതെയും വൈശാഖിന് അഭിനന്ദന പ്രവാഹമാണ്. മധുര പലഹാരങ്ങളുമായെത്തി കുടുംബാംഗംങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. ഇടതടവില്ലാതെ ഫോണിലൂടെ വരുന്ന അഭനന്ദനങ്ങൾക്ക് നന്ദിപറഞ്ഞുമാണ് വൈശാഖ് പ്രതികരിക്കുന്നത്.


അമ്മ സരോജിനിയും രണ്ട് സഹോദരങ്ങളും ഉൾപ്പെടുന്നതാണ് വൈശാഖിന്റെ കുടുംബം സഹോദരൻ ബവീഷ് സിനിമയിൽ ആനിമേഷൻ & ഡിസൈനർ ആണ്. ഇളയ സഹോദരൻ നിഖിൽ വിദ്യാർത്ഥിയാണ്.





