KOYILANDY DIARY.COM

The Perfect News Portal

പ്രി മാരിറ്റൽ കൗൺസലിങ് പരിപാടി നടത്തി

കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെയും കൊയിലാണ്ടി നഗരസഭയുടെയും ആഭിമുഖ്യത്തിൽ “സേവ് ദി ഡേറ്റ്”പ്രി മാരിറ്റൽ കൗൺസലിങ് പരിപാടി നടത്തി. അമ്പതോളം നവ ദമ്പതികളും, വിവാഹം നിശ്ചയിച്ചവരും പങ്കെടുത്ത പരിപാടി പ്രശസ്ത സാഹിത്യകാരി ഡോ: ആര്യ ഗോപിയും, ഭർത്താവ് ജോബി ജോസഫും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.  വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ കെ.എ. ഇന്ദിര, കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ എസ്.വീണ, ഗീത, സി. സബിത എന്നിവർ സംസാരിച്ചു.
Share news