KOYILANDY DIARY.COM

The Perfect News Portal

കരൾ, വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി

കരൾ, വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി. കൊയിലാണ്ടി കോതമംഗലം ശിശുഭവനിൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂർ 31-ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയും, കൊയിലാണ്ടി സഹകരണ നീതി മെഡിക്കൽ ലാബും സംയുക്തമായി വൃക്ക, ലിവർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. രത്നവല്ലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. ദൃശ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി.വിനോദ് കുമാർ, കൗൺസിലർമാരായ മനോജ് പയറ്റു വളപ്പിൽ, കേളോത്ത് വത്സരാജ്, ഷീന, വി.പി.ഭാസ്ക്കരൻ, പി.കെ.ശങ്കരൻ, കെ.കെ.ദാമോദരൻ, വായനാരി വിനോദ്, ടി.എം.നാരായണൻ കെ.എം.സോമൻ എന്നിവർ സംസാരിച്ചു.

ഡോ: അലി സിധാൻ, എച്ച്.ഐ ബിന്ദു കല, എ.സത്യവതി, പി.പി.നാണി, ടെക്നീഷ്യന്മാരായ ഹയറുന്നിസ്സ, നിസരി, അനശ്വര, ആശാവർക്കർ വസന്ത, ടി.എം.ജിതേഷ്, ചെറുവക്കാട്ട് രാമൻ,  കെ.കെ.ഗീത, തങ്കമണി എന്നിവർ നേതൃത്വം നൽകി. ബാങ്ക് സെക്രട്ടറി സജന സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എ.സൈനുദ്ദിൻ നന്ദിയും പറഞ്ഞു.

Advertisements
Share news