KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി വിദ്യാർഥികളുടെ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി കോളജ് വിദ്യാത്ഥികളുടെ കൂട്ടായ്മ

ഭിന്നശേഷി വിദ്യാർഥികളുടെ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി കോളജ് വിദ്യാത്ഥികളുടെ കൂട്ടായ്മ..  കൊയിലാണ്ടി- ലോക ഭിന്നശേഷി ദിനാചരണ വുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ പരിപാടിയുമായി തണൽ ക്യാമ്പസ് വിങ്. ഫുട്ബോൾ ലോകകപ്പ് ആരവം നിറഞ്ഞുനിൽകുന്ന വേളയിൽ, സാധാരണയായി കളിക്കളം നിഷേധിക്കപ്പെട്ട കുട്ടികൾക്കായി ഫുട്ബോൾ മത്സരം നടത്തിയാണ് കോളജ് വിദ്യാത്ഥികളുടെ കൂട്ടായ്മ ശ്രദ്ധേയമായത്.
തണൽ സ്പേസ്, കൊയിലാണ്ടി ബാർ അസോസിയേഷൻ, ലൈഫ് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ മൽസരം ഇന്ത്യൻ ആംപ്യൂട്ടീ ഫുട്ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. തണൽ ചെയർമാൻ ഡോ. വി. ഇദ്‌രീസ്, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. സത്യൻ, ഗവ.പ്ലീഡർ പി. ജിതിൻ, അഡ്വ. ഉമേന്ദ്രൻ, ടി.ടി. ബഷീർ, സാദിഖ് സഹാറ, സുലേഖ, നൂറുദീൻ കെ, ഷഫ്നാസ് കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു.
Share news