കോതമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന വല്ലത്ത് മീത്തൽ രാമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന വല്ലത്ത് മീത്തൽ രാമൻ്റെ നിര്യാണത്തിൽ ക്ഷേത്രത്തിൽ ചേർന്ന ഭക്തജനങ്ങളുടെയും ജീവനക്കാരുടെയും യോഗം അനുശോചിച്ചു.

ബാബുരാജ് ചിത്രാലയം അധ്യക്ഷത വഹിച്ചു. വിഷ്ണുപ്രസാദ്, അംഗങ്ങളായ കെ കെ ദാമോദരൻ, അഡ്വ: കെ. ബി. ജയകുമാർ, ഗോപാലകൃഷ്ണൻ, അജയൻ, ശശീന്ദ്രൻ കണ്ടോത്ത്, കിഷോർ പുത്തൻ വളപ്പിൽ, വേണു കടവന്നൂർ, വിജിത്ത് കുമാർ, സംസാരിച്ചു.
