KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ജില്ലാ തല ഹരിത മുകുളം പുരസ്കാരം

കൊയിലാണ്ടി: കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച കാർഷിക പരിസ്ഥിതി  പ്രവർത്തനങ്ങൾക്കുള്ള ജില്ലാ തല ഹരിത മുകുളം അവാർഡ്  ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന്. കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ടി.പി.ശശീന്ദ്രൻ, ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഹെഡ് സി.വി.രജി എന്നിവരിൽ നിന്ന് സീഡ് ക്ലബ്ബ് ലീഡർ വി.സിയോന, അസിസ്റ്റന്റ് ലീഡർ എസ്. നൈനിക,സീഡ് കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. 5000 രൂപയും, പ്രശസ്തിപത്രവും, മൊമന്റൊയും അടങ്ങുന്നതാണ്  പുരസ്കാരം.
Share news