KOYILANDY DIARY.COM

The Perfect News Portal

പൊള്ളലേറ്റവര്‍ക്ക് നൂതന ചികിത്സ നല്‍കാന്‍ ബേണ്‍സ് ഐ.സി.യു. 

പൊള്ളലേറ്റവര്‍ക്ക് നൂതന ചികിത്സ നല്‍കാന്‍ ബേണ്‍സ് ഐ.സി.യു. തിരുവനന്തപുരം: മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ബേൺസ് ഐ.സി.യു പ്രവർത്തന സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പു വരുത്തുന്ന ഐ.സി.യു സർക്കാരിൻ്റെ മൂന്നാമത്തെ 100 ദിന കർമ പരിപാടിയോട്‌ അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. 8 ഐ.സി.യു കിടക്കകൾ, വെൻ്റിലേറ്ററുകൾ, മൾട്ടിപാര മോണിറ്റർ, അണുബാധ കുറയ്‌ക്കുന്നതിനുള്ള ഹെപാ ഫിൽട്ടർ തുടങ്ങിയ സംവിധാനങ്ങളോടെയാണ് 3.46 കോടിയാണ് ചെലവഴിച്ചാണ് ബേൺസ് ഐ.സി.യു സജ്ജമാക്കിയിരിക്കുന്നത്‌.

നഴ്‌സസ് സ്റ്റേഷൻ, നഴ്‌സസ് റൂം, ഡ്യൂട്ടി ഡോക്ടർ റൂം എന്നിവയും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ബേൺസ് ഐ.സി.യു.വിലെ തീവ്രപരിചരണ സംവിധാനത്തിലൂടെ അണുബാധ ഏൽക്കുന്നത് പരമാവധി കുറയ്‌ക്കാൻ സാധിക്കും. 15 ശതമാനം മുതൽ പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ഐ.സി.യു.വിലൂടെ നൽകുക. ഐ.സി.യു.വിനോട്‌ അനുബന്ധിച്ച് കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കും സജ്ജമാക്കി വരുന്നുണ്ട്.

Share news