KOYILANDY DIARY.COM

The Perfect News Portal

ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി: ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചു കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് സംഘടിപ്പിച്ച ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. വീട്ടിലെ വൈ-ഫൈ,’സർവത്ര വൈ-ഫൈ’, 4 ജി തുടങ്ങിയ സേവനങ്ങളെക്കുറിച്ച് റാലിക്കിടെ ജനങ്ങളെ പരിചയപ്പെടുത്തി.

പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ ബിഎസ്എൻഎൽ ഡിജിഎം മാർക്കറ്റിംഗ് മോഹന, ബി എസ് എൻ എൽ ജീവനക്കാർ, ബി എസ് എൻ എൽ പെൻഷനേഴ്സ്, ബി എസ് എൻ എൽ ചാനൽ പാർട്ണേഴ്‌സ് എന്നിവരടങ്ങുന്ന വൻ ജനാവലി ചടങ്ങിൽ സന്നിഹിതരായിരുന്നു. 

Share news