KOYILANDY DIARY.COM

The Perfect News Portal

ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ – ഭഗവതി ക്ഷേത്രത്തിൽ കാഴ്ച ശീവേലി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി വലിയ വിളക്ക് ദിവസമായ വെള്ളിയാഴ്ച ഗജവീരന്മാരുടെ അകമ്പടിയോടെ കാഴ്ച ശീവേലി അരങ്ങേറി. തുടർന്ന് ആഘോഷ വരവുകൾ, പൂത്താലപ്പൊലി, ചെറിയമങ്ങാട് വാദ്യസംഘത്തിലെ കലാകാരന്മാരെ സമാദരിക്കൽ, അത്താലൂർ ശിവൻ്റെ തായമ്പക, പിന്നണി ഗായകരടക്കം പ്രശസ്തർ അണിനിരന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ് എന്നിവ നടക്കും.
ഉത്സവത്തിൻ്റെ അവസാന ദിവസമായ ശനിയാഴ്ച നാന്ദകത്തോടുകൂടി താലപ്പൊലി എഴുന്നള്ളിപ്പും കളർ ഡിസ്പ്ലേയും നടക്കും.
Share news