ചന്ദ്രയാൻ 3 ൻ്റെ വിജയത്തിന് പിന്നിൽ അബി എസ്. ദാസ് എന്ന കൊയിലാണ്ടിക്കാരൻ്റെ കഠിനാധ്വാനവും

കൊയിലാണ്ടി: ചന്ദ്രയാൻ 3 ൻ്റെ വിജയിത്തിന് പിന്നിൽ അബി എസ് ദാസ് എന്ന കൊയിലാണ്ടിക്കാരനായ യുവ ശാസ്ത്രജ്ഞൻ്റെ കഠിനാധ്വാനം നാടിനെ അഭിമാനപുളകിതമാക്കുന്നു. ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയർത്തി ശ്രീഹരികോട്ടയിൽ നിന്ന് ചന്ദ്രയാൻ 3 നെയും കൊണ്ട് കുതിച്ച് ഉയർന്ന LVM 3 റോക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിസങ്കീർണ്ണവുമായ ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്സിജനും ഇന്ധനങ്ങളായിട്ടുള്ള ക്രയോജനിക്ക് സ്റ്റേജിൻ്റെ ഡിസൈനിങ്ങിലും നിർമ്മാണത്തിലും ടെസ്റ്റിങ്ങിലും നേരിട്ട് പങ്കെടുത്ത യുവ ശാസ്ത്രജ്ഞനായ മണമൽ സ്വദേശി അബി എസ്. ദാസാണ് നാടിന് അഭിമാനമായത്.

കുറുവങ്ങാട് സെൻ്റർ യുപി സ്കൂൾ, മണിയൂർ നവോദയ സ്കൂൾ, കൊയിലാണ്ടി ഗവ. ബോയ് ഹൈസ്കൂൾ, വടകര സംസ്കൃത ഹയർ സെക്കൻ്ററി സ്കൂൾ എന്നി പൊതു വിദ്യാലയങ്ങളിലെ പഠനത്തിന് ശേഷം, കോഴിക്കോട് NIT ൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിഗിൽ ബിരുദം നേടിയ ശേഷമാണ് അബി ISRO ൽ ചേരുന്നത്.


സിപിഐ(എം) മുൻ ബ്രാഞ്ച് സെക്രട്ടറിയും കെ.എസ്.ഒ ജീവനക്കാരനുമായിരുന്ന പെരുവട്ടൂർ കേളോത്ത് പൗർണമിൽ ശിവദാസൻ്റെയും ലക്ഷമിയുടെയും മകനാണ് അബി എസ് ദാസ്. ബബിതയാണ് ഭാര്യ. ഒരു മകനുണ്ട് സഹോദരൻ ഡോ. അനു എസ് ദാസ്.

