KOYILANDY DIARY.COM

The Perfect News Portal

ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം  എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പെരുവട്ടൂർ നോർത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡണ്ട് ദേവനന്ദ അദ്ധ്യക്ഷതവഹിച്ചു. കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ യൂണിറ്റുകളിൽനിന്നെത്തിയ പ്രതിനിധികൾ പ്രകടനമായെത്തിയാണ് സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചത്. തുടർന്ന് പ്രസിഡണ്ട് ദേവനന്ദ പതാക ഉയർത്തിയതോടെ സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാലിൽ സംഘടനാ റിപ്പോർട്ടും, മേഖലാ ജോ. സെക്രട്ടറി അനുരുദ്ധ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ചർച്ചയും നടന്നു. ഏരിയാ കമ്മിറ്റി അംഗങ്ങളായ നന്ദന, ആഗ്ന, പി.എം. ബിജു, അനീഷ് കെ, സുനിൽ കുമാർ പറമ്പത്ത് എന്നിവർ സംസാരിച്ചു.

പുതിയ മേഖലാ ഭാരവാഹികളായി ദേവനന്ദ (പ്രസിഡണ്ട്), അനുരുദ്ധ് (സെക്രട്ടറി), പി.എം. ബിജു (കൺവീനർ), സുനിൽ കുമാർ പറമ്പത്ത് (കോ-ഓർഡിനേറ്റർ), അനീഷ് കെ. (അക്കാദമിക് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ പി.കെ. ഗംഗാധരൻ സ്വാഗതവും അനുരുദ്ധ് നന്ദിയും പറഞ്ഞു.

Advertisements

 

Share news