KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പാളയത്ത് യുവാവിനു നേരെ വധശ്രമം

കോഴിക്കോട് പാളയത്ത് യുവാവിനു നേരെ വധശ്രമം. ബാംഗ്ലൂർ സ്വദേശി മാക്കിളി ദസനപുര അടക്കമരഹള്ളി ഹേമന്ത് പ്രസാദി(33) നാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. ഇടതുകാലിൻ്റെ തുടയ്ക്കു പിന്നിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഇയാളെ പരിക്കുകളോടെ കസബ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മയക്കു മരുന്ന് കേസിലും മോഷണക്കേസിലും ഉൾപ്പെട്ട അമ്പായത്തോട് ആഷിക് ആണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് കസബ പോലീസ് പറഞ്ഞു. ഇയാൾക്കു വേണ്ടി പോലീസ് നഗരത്തിൽ പരിശോധന തുടരുകയാണ്. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

 

. .
Share news