പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി
പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി. കൊയിലാണ്ടി പന്തലായനി ഗവ: എച്ച്.എസ്.എസിലെ 1962-72 ബാച്ചിൻ്റെ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി. “ഒരു വട്ടം കൂടി “എന്ന പേരിൽ നടത്തിയ പരിപാടിയുടെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിലുള്ള പഴയ പാലമരത്തിനു തറ കെട്ടി സ്കൂളിന് സമർപ്പിച്ചു. സ്കൂളിന് വേണ്ടി നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കേപ്പാട്ട് ഏറ്റുവാങ്ങി.

ചടങ്ങിൽ പൂർവ്വവിദ്യാർത്ഥികളായ രത്‌നവല്ലി (കൗൺസിലർ), ഗീത (എച്ച്. എം), ബീന ടീച്ചർ, പ്രേമകുമാരി, കമലാക്ഷി എന്നിവർ സംസാരിച്ചു.

