KOYILANDY DIARY.COM

The Perfect News Portal

കേരള ജനതയെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണം: DYFI

കേരള ജനതയെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട്
DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കർണ്ണാടകയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ തൊട്ടടുത്ത്‌ കേരളമുണ്ടെന്നും സൂക്ഷിക്കണമെന്നും പ്രസ്‌താവന നടത്തിയത്‌.
ഇത്‌ കേരള ജനതയെ മുഴുവൻ അപമാനിക്കുന്നതാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും DYFI ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജീഷ് പറഞ്ഞു. പട്ടണത്തിൽ നടത്തിയ പ്രകടനത്തിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ്, ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്, ട്രഷറർ പി.വി. അനുഷ എന്നിവർ നേതൃത്വം നൽകി.
Share news